Web Analytics Made Easy - Statcounter

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

+91 9349113791

വാര്‍ദ്ധക്യം: ചില നിര്‍ദ്ദേശങ്ങള്‍

വാര്‍ദ്ധക്യം: ലൈംഗികാരോഗ്യത്തിനും സംതൃപ്തിക്കും ചില നിര്‍ദ്ദേശങ്ങള്

വാര്‍ദ്ധക്യം വന്നുചേര്‍ന്നെങ്കിലും ഇന്നത്തെ മിക്ക വയോജനങ്ങളും പരാശ്രയമില്ലാതെ കാര്യങ്ങള്‍ ചെയ്യുന്നവരും ചെറുപ്പകാലങ്ങളിലെ പല സുഖാനുഭൂതികളും തുടര്‍ന്നു കൊണ്ടു പോകുന്നവരുമാണ്. ലൈംഗിക നിര്‍വൃതിയും, കാമകേളികളും എതിര്‍ ലിംഗത്തില്‍ ഉള്ളവരുമായി അടുത്ത് ഇടപഴകുന്നതും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

മറ്റേതു പ്രായക്കാരേയും പോലെ നിങ്ങളുടെ പങ്കാളിയുമായി എല്ലാം ഇപ്പോഴും പങ്കുവെയ്ക്കുന്നതിനും സംതൃപ്തിയും നിര്‍വൃതിയും നല്‍കുന്ന ഒരു ബന്ധം തുടരുന്നതിനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകാം. നിങ്ങളുടെ ശാരീരിക ആരോഗ്യവും ആത്മാഭിമാനവും ഉള്‍പ്പെടെ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ഏതു പ്രായത്തിലായാലും പരിപുഷ്ടിപ്പെടുത്തുന്ന ഒന്നാണ് ശരിയായ, ആരോഗ്യകരമായ ലൈംഗിക ബന്ധം.

ദൃശ്യ മാധ്യമങ്ങളും, സിനിമകളും, സാഹിത്യ കൃതികളും, ലൈംഗികതയും, കാമകേളികളും ചെറുപ്പക്കാര്‍ക്ക് ഉള്ളതാണെന്ന് പ്രചരിപ്പിക്കുന്നുവെങ്കിലും വാസ്തവം അതല്ല. ഒന്നിച്ചിരിക്കാനും ഉള്ളുതുറക്കാനുമുള്ള ആഗ്രഹത്തിനും ആവശ്യത്തിനും കാല - പ്രായഭേതങ്ങളില്ല. വൈകാരികമായുള്ള അടുപ്പങ്ങള്‍ക്കും, സ്നേഹം പങ്കുവെക്കുന്നതിനും, വാത്സല്യം നുകരുന്നതിനുമുള്ള ആഗ്രഹങ്ങള്‍ക്ക് പ്രായപരിധിയും ഇല്ല. 70ഉം 80ഉം കഴിഞ്ഞവരിൽ ഏറെപേരിലും ലൈംഗികാഗ്രഹങ്ങളും ഭാവനകളും യുവത്വത്തിൽ എന്ന പോലെ തന്നെ ആയികൊള്ളണം എന്നില്ല. പക്ഷേ വാര്‍ദ്ധക്യത്തിലും അതേനിര്‍വൃതിയും, ഒന്നുചേരലും, സംതൃപ്തിയും അനുഭവിക്കുന്നത് തികച്ചും സാധ്യമാണ്.

പ്രായം പങ്കുചേരലിലും മാറ്റം വരുത്തുന്നു.

നിങ്ങൾക്ക് അറിയാവുന്നതു പോലെ പ്രായം നിങ്ങളുടെ ശരീരത്തിലും ഹോര്‍മോണ്‍ ഘടനയിലും മാറ്റം വരുത്തുന്നു. ഈ മാറ്റങ്ങള്‍ നിങ്ങളുടെ ലൈംഗിക ബന്ധത്തിന്റെ ഊഷ്മളതയേയും പങ്കാളിയുമായുള്ള രതിയുടെ തീവ്രതയെയും ന്യായമായും ബാധിക്കാം. ശാരീരിക മാറ്റങ്ങളാണ് എപ്പോഴും ചര്‍ച്ചാ വിഷയമെങ്കിലും മാനസിക - വൈകാരിക മാറ്റങ്ങളും തുല്യ പ്രാധാന്യം 

അർഹിക്കുന്നവയാണ്

ശാരീരിക മാറ്റങ്ങള്‍.

പുരുഷനിലായാലും, സ്ത്രീയിലായാലും ലൈംഗികത്വരയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം ടെസ്റോസ്റിറോണ്‍ എന്ന ഹോര്‍മോണാണ്. വാര്‍ദ്ധക്യത്തില്‍ പ്രവേശിച്ച മിക്ക സ്ത്രീപുരുഷന്മാരിലും ലൈംഗികതയില്‍ താല്പര്യം ഉണർത്താൻ ആവശ്യമായത്ര ടെസ്റോസ്റിറോണ്‍ ഉല്പാദനം സാധാരണയായി ഉണ്ടാവാറുണ്ട്.

പ്രായമേറുന്നതിന് അനുസരിച് ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ ലൈംഗിക ബന്ധത്തിലെ ചില ഘടകങ്ങള്‍ വിഷമകരം ആക്കിയേക്കാം. എങ്കിലും പുതിയ രീതികളും സ്ഥാനക്രമങ്ങളും അവലംബിക്കുക വഴി ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്താം. പുരുഷനിലും സ്ത്രീയിലും പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ ഇവയാണ്.

സ്ത്രീകള്‍: പ്രധാന ശാരീരിക മാറ്റം സ്ത്രീയില്‍ സംഭവിക്കുന്നത് ആര്‍ത്തവ വിരാമത്തോടും ഈസ്ട്രജന്‍ ഹോർമോണിന്റെ ഏറ്റക്കുറച്ചിലികളോടും ബന്ധപ്പെട്ടാണ്. പ്രായമേറുന്നതിന് അനുസരിച് ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ യോനീമുഖം ആവശ്യാനുസരണം വികസിക്കുന്നതിനും കൊഴുപ്പുള്ള സ്രവം ഉത്പാദിപ്പിക്കപ്പെടുന്നതിനും കൂടുതല്‍ സമയം വേണ്ടി വരുന്നു.

അതോടൊപ്പം യോനിയുടെ ഇലാസ്തികതയും കുറഞ്ഞു വരുന്നു. ഇവയെല്ലാം ചേര്‍ന്ന് സംഭോഗം കൂടുതല്‍ വിഷമകരവും ചില സമയങ്ങളില്‍ വേദന ഉളവാക്കുന്നതും ആകുന്നു. ചില അവസരങ്ങളില്‍ ലിംഗം യോനിയില്‍ പ്രവേശിക്കുമ്പോള്‍ നീറ്റല്‍ അനുഭവപ്പെടുകയോ, ലൈംഗിക ബന്ധത്തിനുശേഷം യോനിയില്‍ നിന്ന് രകതം കിനിയുകയോ ചെയ്യപ്പെടാം.

സംഭോഗത്തിന് മുൻപുള്ള കാമ ക്രീഡകളുടെ സമയവും ഊഷ്മളതയും വര്‍ദ്ധിപ്പിക്കുക വഴി സ്വാഭാവികമായി തന്നെ യോനിയില്‍ ആവശ്യമായ വഴുവഴുപ്പ് (ലൂബ്രിക്കേഷന്‍) ഉണ്ടാവാന്‍ സാധ്യതയുണ്ട്. ചില ജെല്ലുകൾ ലൂബ്രിക്കേഷനെ സഹായിക്കുന്നു. സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരില്‍ ഇലാസ്തികതയും ലൂബ്രിക്കേഷനും നിലനിര്‍ത്താന്‍ കൂടുതല്‍ എളുപ്പമാണ്. ഏറെ നാള്‍ ലൈംഗിക ബന്ധത്തിൽ ഏർപെടാതെ വീണ്ടും ബന്ധത്തിൽ ഏര്‍പ്പെടുക ആണെങ്കില്‍, നിങ്ങളുടെ പങ്കാളിയുമായി സംസാരിച്ച് നിങ്ങളുടെ വേദന കുറയ്ക്കുന്ന രീതിയില്‍ സാവധാനം യോനി പ്രവേശം നടത്തുകയോ നിര്‍വൃതി ലഭിക്കുന്ന മറ്റ് രീതികള്‍ സ്വീകരിക്കുകയോ ചെയ്യുക.

പുരുഷന്മാര്‍: പ്രായമേറുന്നതിന് അനുസരിച് പുരുഷന്മാരില്‍ ഉദ്ധാരണം ലഭിക്കുന്നതിന് കൂടുതല്‍ സമയമെടുക്കുന്നു. ഉദ്ധാരണം ലഭിച്ചാല്‍ തന്നെ ദൃഢതയും ദൈര്‍ഘ്യവും കുറഞ്ഞു വരുന്നു. വാര്‍ദ്ധക്യം ബീജ സ്ഖലനങ്ങളുടെ ഇടവേളകളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാറുണ്ട്. വിവിധ സ്ഥാനങ്ങള്‍ മാറി മാറി പരീക്ഷിക്കുന്നത് ലിംഗത്തെ യോനിയില്‍ പ്രവേശിപ്പിക്കുന്നതിന് കൂടുതല്‍ സൌകര്യം നല്‍കുകയും നിങ്ങള്‍ക്കും പങ്കാളിക്കും കൂടുതല്‍ സന്തോഷം ലഭിക്കുകയും ചെയ്യും.

ഉദ്ധാരണം നിലനിര്‍ത്തുന്നതിനും രതിമൂര്‍ച്ഛ ലഭിക്കുന്നതിനും പ്രയാസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. വിവിധ രീതികള്‍ അദ്ദേഹം നിങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചു തരും. ഞങ്ങളുടെ ഡോക്ടര്‍മാര്‍ ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് തക്കതായ നിര്‍ദ്ദേശങ്ങളും ഫലവത്തായ മരുന്നുകളും നിങ്ങള്‍ക്ക് നല്‍കുന്നതാണ്.

മാനസിക മാറ്റങ്ങള്‍

ലൈംഗികബന്ധം ശരിയാംവണ്ണം ആസ്വദിക്കുക എന്നത് ശാരീരികമെന്നപോലെ തന്നെ മാനസികവുമാണ്. വാര്‍ദ്ധക്യത്തിൽ എത്തിയ ഒരു വ്യകതിയെന്ന നിലയില്‍ നിങ്ങള്‍ ലൈംഗികതയെ കുറിച്ച് ലജ്ജയും ആശങ്കയും വെച്ച് പുലര്‍ത്തിയാല്‍ അതില്‍ നിന്നുള്ള ആകാംക്ഷ നിങ്ങള്‍ക്ക് വേണ്ടത്ര ഉത്തേജനം ലഭിക്കാതിരിക്കാന്‍ കാരണമാകാം.

നിങ്ങളുടെ മുഖത്തെ ചുളിവുകള്‍, മുടി നരയ്ക്കല്‍ തുടങ്ങിയ ബാഹ്യ മാറ്റങ്ങള്‍ നിങ്ങള്‍ ആകര്‍ഷണീയനല്ല എന്ന തോന്നല്‍ ഉളവാക്കുകയും അത് വൈകാരികമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുകയും ചെയ്യും. ശരീരത്തിന്റെ വാര്‍ദ്ധക്യ സഹജമായ മാറ്റങ്ങള്‍, നിങ്ങളുടെ പങ്കാളിയുടെ മുൻപിൽ നിങ്ങളുടെ ആകര്‍ഷണീയത കുറഞ്ഞു പോയി എന്ന തോന്നല്‍ നിങ്ങള്‍ക്കുണ്ടായാല്‍ ലൈംഗികതയ്ക്കുള്ള ഇച്ഛ കുറയുന്നത് കാണാം.

ബന്ധപ്പെടലില്‍ നിങ്ങള്‍ എത്രമാത്രം വിജയിക്കുമെന്ന ഭയാശങ്ക പുരുഷനില്‍ വന്ധ്യതയും സ്ത്രീയില്‍ ഉത്തേജന രാഹിത്യവും അനുഭവപ്പെടാന്‍ കാരണമാകാം. സാവധാനം കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതും നിങ്ങളുടെ ആശങ്കയെക്കുറിച്ച് പങ്കാളിയുമായി സംസാരിക്കുന്നതും പരസ്പരം കൂടുതല്‍ ആത്മധൈര്യം പകര്‍ന്നുതരുവാന്‍ പങ്കാളികളെ സഹായിക്കും.

പ്രായമേറുന്നതിന് അനുസരിച് ലൈംഗികത എങ്ങനെ നിലനിര്‍ത്താം.

പ്രായം കൂടുന്നതിന് അനുസരിച്ച് പലരിലും ലൈംഗിക ഇടപെടലില്‍ വളര്‍ച്ചയും പക്വതയും ഉണ്ടാവുന്നത് സാധാരണമാണ്. നിങ്ങള്‍ക്ക് അങ്ങനെ അല്ലെങ്കിൽ നിങ്ങളും പങ്കാളിയുമായി കൂടുതല്‍ ഉള്ളു തുറന്ന് സംസാരിക്കുന്നതും ചില ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതും ലൈംഗികതയില്‍ വളരുവാന്‍ നിങ്ങളെ സഹായിക്കും.

സെക്സിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് വികസിപ്പിക്കുക: ലൈംഗികബന്ധം എന്നു പറയുന്നത് യോനിയില്‍ ലിംഗത്തെ പ്രവേശിപ്പിക്കുന്നതിനേക്കാള്‍ എത്രയോ അപ്പുറത്താണ്. പ്രായം കൂടുന്നതിന് അനുസരിച്ച് പല രീതികളും ചെയ്തികളും കൂടുതല്‍ സന്തോഷകരവും സുഖപ്രദവുമായി തോന്നാം. തലോടലും സ്പര്‍ശനസുഖവും സംഭോഗത്തേക്കാള്‍ കൂടുതല്‍ സുഖദായകമായി അനുഭവപ്പെടാം. ഒരു പക്ഷേ പരസ്പരം കെട്ടിപ്പിടിച്ച് ഇരിക്കുന്നതാവും നിര്‍വൃതി നല്‍കുന്നത്. മറ്റ് ചിലര്‍ക്ക് പരസ്പരം ഇക്കിളിപ്പെടുത്തുന്നതോ, സ്വയം ഭോഗം ചെയ്യുന്നതോ, വദനസുരതമോ ഒക്കെ ആവാം രതിമൂര്‍ച്ഛയ്ക്ക് സഹായിക്കുന്നത്.

പങ്കാളിയുമായി പങ്കുവെക്കുക: പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുന്നത് ദമ്പതിമാരെ കൂടുതല്‍ അടുപ്പിക്കുന്നു. നിങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റത്തിനനുസരിച്ച് പങ്കാളിക്ക് എങ്ങനെ നിങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും സാധിക്കും എന്ന് സംസാരിക്കുക. ഒരു വ്യത്യസ്ത ശയന രീതിയോ, ഇതര കാമ കേളികളോ, സ്പര്‍ശന സുഖമോ, ദീര്‍ഘമായ ആലിംഗനമോ വളരെ ആനന്ദകരമായി തോന്നാം. നിങ്ങളുടെ പങ്കാളിയോട് അവരുടെ അവശ്യങ്ങളും ആഗ്രഹങ്ങളും ചോദിച്ചറിയുകയും അവര്‍ക്ക് ഉത്തേജനം കിട്ടാനുതകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക.

സ്ഥിരമായ രീതികള്‍ക്ക് മാറ്റം വരുത്തുക: എന്തും സ്ഥിരമാകുമ്പോള്‍ വിരസത അനുഭവപ്പെടാം. ചെറിയ ചില മാറ്റങ്ങള്‍ പോലും ലൈംഗികതയെ ഏറെ പരിപോഷിപ്പിക്കാം. നിങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലരായിരിക്കുന്ന സമയം ലൈംഗികബന്ധത്തിനായി തിരഞ്ഞെടുക്കുക. പ്രഭാതത്തില്‍ ഒന്നു പരീകഷിച്ചു നോക്കൂ - ക്ഷീണിച് അവശരാകുന്ന രാത്രി കാലങ്ങളേക്കാള്‍ സുഖനിദ്രയ്ക്ക് ശേഷമുള്ള പ്രഭാതങ്ങള്‍ കൂടുതല്‍ ആകര്‍ഷണീയമാകാം.

അതുപോലെ ഉദ്ധാരണം ലഭിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാകുന്നുവെങ്കില്‍ വളരെ കാമ വികാരം ഉണർത്തുന്ന അന്തരീക്ഷം സൃഷ്ടിക്കുക, ഒരു റൊമാന്‍റിക് ഡിന്നറോ മറ്റോ ആവാം. നിങ്ങളില്‍ വികാരം ഉണരുന്നത് കാണാം. സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ഒരു ശയനരീതി അഥവാ സംഭോഗ രീതി പരീക്ഷിച്ചു നോക്കൂ, അത് ഏറ്റവും സൌകര്യപ്രദവും നിര്‍വൃതി ദായകവുമായി തോന്നാം.

നിങ്ങളുടെ പ്രതീക്ഷകളെ നിയന്ത്രിക്കുക: ചെറുപ്പകാലത്തില്‍ തന്നെ തുടര്‍ച്ചയായി സംഭോഗത്തിലേര്‍പ്പെടാത്ത വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ വാര്‍ദ്ധക്യത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത്‌ അസ്ഥാനത്താണ്. ഒരു പക്ഷേ സംഭോഗത്തേക്കാള്‍ മറ്റ് രീതികള്‍ക്കായിരിക്കാം നിങ്ങള്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. യുവത്വത്തില്‍ കൂടുതല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ വാര്‍ദ്ധക്യത്തിലും അതു തുടര്‍ന്ന് കൊണ്ടുപോകുന്നത് കാണാം.

നിങ്ങളെ തന്നെ ശ്രദ്ധിക്കുക: ആരോഗ്യകരമായ ഭകഷണരീതികളും സ്ഥിരമായ വ്യായാമ മുറകളും നിങ്ങളുടെ ശരീരത്തെ പ്രായഭേദങ്ങള്‍ക്കതീതമായി നിലനിര്‍ത്തുന്നു. ഏതു പ്രായത്തിലും സംഭോഗത്തിൽ ഏർപ്പെടാൻ ഇത് നിങ്ങളെ സഹായിക്കുന്നു. ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെട്ട സമീകൃത ആഹാരം പതിവാക്കുക. ആഴ്ചയിലെ മിക്ക ദിവസവും 30 മിനിറ്റെങ്കിലും തെറ്റാതെ വ്യായാമം ചെയ്യുക. മദ്യം ഒഴിവാക്കുക. അമിത മദ്യപാനം പുരുഷനിലും സ്ത്രീയിലും ലൈംഗിക ത്വരയെ നശിപ്പിക്കുന്നു. മരിജുവാനയും, കൊക്കെയിനും പോലുള്ള മയക്കു മരുന്നുകള്‍ നാഢീ വ്യൂഹത്തെ തളര്‍ത്തുകയും ലൈംഗിക ഉത്തേജനം കിട്ടാതിരിക്കാന്‍ കാരണമാവുകയും ചെയ്യുന്നു.

സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക: പ്രായമായ പലരും ഇതില്‍ ശ്രദ്ധിക്കാറില്ല. STD എയ്ഡ്സ് പോലുള്ള ലൈംഗിക രോഗങ്ങള്‍ പ്രായമായവരില്‍ ഉണ്ടാവില്ല എന്ന മിഥ്യാധാരണ പലര്‍ക്കും ഉണ്ട്. എയ്ഡ്സ് ചെറുപ്പക്കാരുടെ ഒരു രോഗമല്ല. 19% എയ്ഡ്സ് രോഗികളും 50 വയസ്സിന് മുകളിലുള്ളവരാണ്. ആരോഗ്യകരമല്ലാത ലൈംഗികമായി ഇടപെടുന്ന എല്ലവരിലും, പ്രായഭേദമില്ലാതെ ലൈംഗിക രോഗങ്ങള്‍ വരാനുള്ള സാധ്യത തുല്യമാണ്. അതുകൊണ്ട് ഒരേ ജീവിത പങ്കാളിയുമായി മാത്രം ബന്ധപ്പെടുക. അല്ലെങ്കിൽ ‍ഉറകള്‍ ഉപയോഗിച്ച് ആരോഗ്യപരമായി മാത്രം ബന്ധപ്പെടുക.

വിശ്വസിച്ചാലുംഇല്ലെങ്കിലും: ഒരു സ്ത്രീയെ സ്വയം ഉണര്‍ത്താന്‍ സാധിക്കുന്നതാണ് ഒരു പുരുഷന്റെ ഏറ്റവും വലിയ സാക്ഷാത്ക്കാരം. പരസ്പരം ബന്ധപ്പെടുമ്പോള്‍ നിങ്ങളുടെ വികാരങ്ങളെയും സ്നേഹത്തേയും പൂര്‍ണമായി പ്രകടിപ്പിക്കുക. സെക്സ് എന്നത് അതില്‍ തന്നെ പൂര്‍ണമാണെങ്കിലും അവിടെയും ഇവിടെയും ചില ചെറിയ പരിഷ്കാരങ്ങള്‍ വരുത്തി നോക്കുക.

ചില പുതിയ രീതികള്‍ പരീക്ഷിച്ചു നോക്കുന്നത് തികച്ചും പുത്തന്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്യും. അടിവസ്ത്രങ്ങളുടെ രൂപ ഘടന, ആകാരഭംഗിയെ മിഴിച്ചു കാട്ടുന്ന വസ്ത്രധാരണം ഇവ ഒന്നു പരീക്ഷിച്ചു നോക്കൂ. സ്നേഹപ്രകടനത്തില്‍ നിര്‍ലോഭമായി പരസ്പരം പുകഴ്ത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും അത്ഭുതകരമായ ഫലങ്ങള്‍ ഉളവാക്കും. ആത്മവിശ്വാസമാണ് ഏറ്റവും മികച്ച ലൈംഗികോത്തേജകം. കിടപ്പുമുറിയില്‍ നിങ്ങള്‍ സ്വയം ഒരുങ്ങിയിട്ടുണ്ടെങ്കില്‍ ആത്മവിശ്വാസത്തിന് ഒരു കുറവും ഉണ്ടാകില്ല. മൃദുലമായ പരിമളതൈലവും ലളിതമായ സംഗീതവും ഇക്കിളിയുണര്‍ത്തുന്ന കൊച്ചുവര്‍ത്തമാനവും സമാനതകളില്ല്ലാത്ത ലൈംഗിക അനുഭവം നൽകും എന്നതിൽ സംശയമില്ല. അനുകൂലമായ സാഹചര്യം രതിബന്ധത്തെ മഹത്തരമാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു.

നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടറോട് സംസാരിക്കുക

ഒരു ഡോക്ടറുമായി ലൈംഗിക കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ നിങ്ങളില്‍ ലജ്ജയും ആശങ്കകളും ഉണ്ടായേക്കാം. ഞങ്ങളുടെ ഡോക്ടര്‍മാര്‍ ഉത്തമ സുഹൃത്തെന്നപോല്‍ നിങ്ങളെ കാണുകയും പ്രായം കൂടുന്നതിന് അനുസരിച്ച് നിങ്ങളിലുണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് വിശദീകരിച്ച് തന്ന് ശരിയായ രീതിയിലുള്ള ലൈംഗികത മനസ്സിലാക്കാനും മാറ്റങ്ങള്‍ വരുത്താനും നിങ്ങളെ സഹായിക്കുന്നു.

 

Sex is a basic human need central to a balanced and fulfilling life. The human body is a wonderful creation of God; it will not run better on high octane oil or any potency drug.

Nature is the greatest doctor in itself and Unani is a branch of complete Medical Science which gives the cure to the diseases with natural herbs.

Sexual desire is a gift from God, just like all other desires that He has built into us. It is not our fault that we get aroused at sexual thoughts. These are built in physiology. In order to have a legitimate outlet for this built in desire, God has created mates for us.

The desire to have a better sexual performance for men is again, not a new obsession... Impotency is a disease and should be dealt with as any disease.

Thus, before we physicians' start a new treatment, we find out the cause for impotency which could be vascular, neurogenic, infection, diabetes, or hormonal deficiency.

In addition, if the mental stimulation is not present before, then sex medication alone will not achieve the desired results as the brain is the most important sex organ.

Until 1998, when Viagra was discovered Western sexologists believed that sex was all mind game. Noted psychologist Freud said, 'All you need for sex is just a naughty thought'. But as researchers in the field of sex progressed, they began to realise and recognise that every sexual problem has two aspects i.e. organic and psychogenic.

Organic means that sexual problem has occurred due to some trouble in the urinogenital system of body or in arteries of sex organs.

Psychogenic means that the root cause is only due to thinking in a wrong way about sex and sexual response. But on the above, Unani, the centuries-old medicinal science, has already diagnosed and categorised these sexual problems in its books and also given proper drugs which if used in right combination can eradicate the sexual problem from its root.

Please pay attention...

Patient's who may have underlying coronary artery disease, who have not been actively involved in sex, should be screened first for coronary artery disease before using Viagra. About 20% men have died during sexual intercourse after taking Viagra

Unani medicines permanently and effectively cure every sexual ailment, even sterility in women. Unlike modern medicines like Viagra and its Indian variants which have harmful side-effects, Unani also improves the general health of the person.

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

MOBILE

+91 93491 13791

WHATSAPP

+91 88484 73488

Related Stories

സെക്സ് ആനന്ദത്തിനും സൗഘ്യത്തിനും


പ്രായമേറുന്നതുകൊണ്ടു മാത്രം ആരും വൃദ്ധരാവുന്നില്ല. വാർദ്ധക്യം തൊലിപ്പുറമേ ചുളിവുകൾ വീഴ്ത്തുമ്പോൾ, ഊർജ്വസ്വലതയില്ലായ്‌മ ആത്മാവിൽ തന്നെ ചുളിവുകൾ വീഴ്ത്തുന്നു. ആകുലത, ഭയം, അപകർഷതാ തുടങ്ങിയവ ഹൃദയത്തെ തകർക്കുന്നതോടൊപ്പം നമ്മുടെ ആത്മ ബോധത്തെ നിലംപരിശാക്കുകയും ചെയ്യുന്നു.

 

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

 

Click for Online Consultation Form

 

Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.