നിദ്രാ സ്ഖലനം അഥവാ സ്വപ്ന സ്ഖലനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗിക പക്വത വന്ന ആണ്‍കുട്ടിയുടെ അല്ലെങ്കിൽ ഒരു പുരുഷന്റെ ഉറക്കത്തില്‍, അറിയാതെ, ലിംഗാഗ്രത്തിലൂടെ വെളുത്ത കൊഴുപ്പുള്ള ദ്രാവകരൂപത്തില്‍ ബീജം ഒഴുകി വരുന്നതിനെയാണ്. ടീനേജ്കാരിലും ചെറുപ്പക്കാരിലും നിദ്രാസ്ഖലനം സര്‍വ്വസാധാരണമാണ്.
അറിയാതെയുള്ള സ്വപ്ന സ്ഖലനത്തിന് പ്രധാന കാരണം പുരുഷന്മാരില്‍ നിദ്രാ സമയത്ത് താനെ ഉണ്ടാകുന്ന ഉദ്ദാരണം മൂലം ഉത്തേജിപ്പിക്കപ്പെടുന്ന ലിംഗത്തില്‍ നിന്നും ബീജം പുറത്തു വരുന്നതാണ്. ഈ ഉദ്ധാരണത്തിന് കാരണമായി പറയപ്പെടുന്നത് ലൈംഗിക സംബന്ധമായ സ്വപ്നം കാണലോ, അത്തരം ചിന്തകളുമായി ഉറങ്ങാന്‍ പോയതോ മൂലമുണ്ടാകുന്ന ലൈംഗികോത്തേജനമാണ്.
എങ്കിലും ധാരാളം പുരുഷന്മാര്‍ പറയുന്നത് ഇത്തരം സ്വപ്നങ്ങളോ ഓര്‍മകളോ ഇല്ലാതെ തന്നെ അവരില്‍ നിദ്രാസ്ഖലനം ഉണ്ടാകുന്നുവെന്നാണ്. ഇങ്ങനെയൊക്കെയാണെങ്കിലും നിദ്രസ്‌ഖലനത്തിന്റെ സാമാന്യ സിദ്ധാന്തം പറയുന്നത് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബീജകണങ്ങളെ പ്രകൃതിദത്തമായി ശരീരം പുറന്തള്ളുന്നതാണ് ഉറക്കത്തില്‍ സംഭവിക്കുന്ന ബീജസ്ഖലനം അഥവാ സ്വപ്നസ്ഖലനം.
നിദ്രാസ്ഖലനം എപ്പോഴൊക്കെ?
നിദ്രസ്‌ഖലനത്തിന്റെ സമയക്രമം ഓരോ വ്യകതിയിലും വളരെ വ്യത്യസ്തമായാണ് കണ്ടുവരുന്നത്. ചില ചെറുപ്പക്കാരില്‍ വളരെയധികം പ്രാവശ്യം തുടര്‍ച്ചയായി ഇത് കണ്ടുവരുമ്പോള്‍ മറ്റു ചിലര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍പോലും നിദ്രാസ്ഖലനം ഉണ്ടായിട്ടില്ലത്രേ. സാധാരണയായിട്ട് 15-30 ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന നിദ്രാസ്ഖലനം പ്രശ്നങ്ങൾ ഇല്ലാത്ത സാധാരണ ശാരീരിക പ്രതിഭാസമായും, ആഴ്ചയില്‍ രണ്ടോ അതിലധികമോ തവണയുണ്ടാവുന്ന നിദ്രാസ്ഖലനവും അതോടനുബന്ധിച്ച് തലചുറ്റലോ, ഉറക്കം ഇല്ലായ്മയോ, തളര്‍ച്ചയോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അസാധാരണവും ശാരീരികാസ്വസ്ഥതകളുടെ ലക്ഷണവുമാവാം.
അടുപ്പിച്ചുള്ള അധികമായ നിദ്രാസ്ഖലനത്തെ സ്വാധീനിക്കുന്ന ശാരീരിക-മാനസിക പ്രശ്നങ്ങള്‍:
ഹോര്‍മോണുകളിലെ വ്യതിയാനം (ടെസ്റ്റോസ്റ്റിറോൺ, ആൻഡ്രോജൻ ഹോര്‍മോണുകളുടെ അളവ് കുറയുന്നത്)
ബീജോല്‍പ്പാദനത്തിലെ അപാകതകള്‍ (ഇതാണ് പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്ന്)
ബീജാണുവിന്റെ രൂപത്തിലും സഞ്ചാരത്തിലുമുള്ള വികലതകള്‍ (ബീജാണുവിന്റെ രൂപഘടന (മോര്‍ഫോളജി) യിലുണ്ടാവുന്ന വ്യതിയാനങ്ങളും അവയുടെ ഒഴുക്കിലുള്ള അപാകതകളും)
ബീജത്തിലെ ബീജാണുക്കളുടെ ഏറ്റക്കുറച്ചിലുകള്‍ (സാധാരണയായി ബീജാണുക്കളുടെ എണ്ണം ഒരു മില്ലിലിറ്റർ ബീജത്തില്‍ 20 മില്യൺ ആണ്)
ബീജമില്ലായ്മ
ലൈംഗിക പ്രശ്നങ്ങള്‍ (ഉദ്ധാരണക്കുറവ്, ശീഖ്രസ്ഖലനം തുടങ്ങിയവ)
മലബന്ധം
ശാരീരിക തൂക്കക്കുറവ് അഥവാ മെലിച്ചില്‍
ആത്മവിശ്വാസത്തിന്റെയും, ആത്മാഭിമാനത്തിന്റെയും കുറവ്
മനസ്സാക്ഷിക്കുത്ത്
വൈകാരിക പ്രശ്നങ്ങള്‍
നിദ്രാസ്ഖലനത്തിന് ചികിത്സ ആവശ്യമുണ്ടോ ?
അധികവും അമിതവുമായ നിദ്രാസ്ഖലനം ചികിത്സ അര്‍ഹിക്കുന്നു. അല്ലെങ്കിൽ ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിനും പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോൺ കുറയുന്നതിനും, ഉദ്ധാരണ ശേഷിക്കുറവ് വരുന്നതിനും കാരണമായി തീര്‍ന്നേക്കാം. അതോടൊപ്പം ബീജാണുക്കളുടെ എണ്ണം കുറയുന്നത് പുരുഷ വന്ധ്യതയ്ക്കും കാരണമാവാം.
എപ്പോഴാണ് ചികിത്സ തേടേണ്ടത് ?
ആഴ്ചയില്‍ രണ്ടു പ്രാവശ്യമോ അതില്‍ കൂടുതലോ നിദ്രാസ്ഖലനം സംഭവിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കേണ്ടത് ആവശ്യമാണ്.
ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക
+91 93491 13791
+91 88484 73488
+91 88933 11666
പ്ലാനറ്റോറിയത്തിന് എതിർ വശം
ജാഫർ ഖാൻ കോളനി
മാവൂർ റോഡ്
കോഴിക്കോട്. 673006
കൺസൾട്ടേഷൻ സമയം
രാവിലെ 11 മണി മുതൽ
വൈകുന്നേരം 6 മണി വരെ
ഞായറാഴ്ച അവധി
ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.
+91 93491 13791
+91 88484 73488
+91 88933 11666