ലൈംഗീക ബന്ധപെടലിലൂടെ ബാക്ടീരിയ വഴി പകരുന്ന ഒരു രോഗമാണ് ക്ലമീഡിയ. സാധാരണയായി ലൈംഗീക അവയവത്തെയും, ത്വക്കിനെയും, നാസാരന്ധ്രങ്ങളെയും ബാധിക്കുന്ന ഈ രോഗം തലച്ചോറും ഹൃദയവും ഉൾപ്പെടെ മറ്റു ശരീര ഭാഗങ്ങളിലേക്കും വ്യാപിക്കാവുന്നതാണ്. ക്ലമീഡിയ ബാധിച്ച വ്യക്തിക്ക് വേദന അനുഭവപ്പെടുകയോ മറ്റു സ്രവങ്ങൾ വരുകയോ സാധാരണയായി സംഭവിക്കാത്തതിനാൽ രോഗം ബാധിച്ചു എന്ന് മനസ്സിലാക്കുവാൻ പ്രയാസമാണ്. മിക്ക ക്ലമീഡിയ രോഗികളിലും യാതൊരുവിധ രോഗ ലക്ഷണങ്ങളും പ്രത്യക്ഷപെടാറില്ല.
ഓരോ വർഷവും ഏകദേശം മൂന്നു മില്യണിൽ അധികം ആളുകളെ ക്ലമീഡിയ ബാധിക്കാറുണ്ട്. കൗമാര പ്രായക്കാരിലാണ് ഇത് കൂടുതലായി കാണുന്നതെങ്കിലും എല്ലാ പ്രായത്തിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ രോഗം ബാധിക്കാവുന്നതാണ്. ഈ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാൽ ചികിത്സ അത്ര പ്രശ്നകരമല്ല. വേണ്ട സമയത്ത് ചികിത്സിക്കാതിരുന്നാൽ കൂടുതൽ മാരകമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് കാരണമാകാം.
രോഗ ലക്ഷണങ്ങൾ:- പ്രത്യേക ലക്ഷണങ്ങൾ കാണാറില്ലെങ്കിലും രോഗംബാധിച്ച ഒന്ന് മുതൽ മൂന്നു ആഴ്ച വരെ കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ അറിയുക. ഉള്ള ലക്ഷണങ്ങൾ തന്നെ വളരെ നിസ്സാരവും പ്രത്യേക ശ്രദ്ധ പതിയാത്തതും ആയതിനാൽ രോഗി അവയെ അവഗണിക്കാറുണ്ട്.
രോഗം ബാധിച്ചവരിൽ കാണാവുന്ന ചില അടയാളങ്ങൾ ഇനി പറയുന്നവയാണ്.
കാരണങ്ങളും പ്രത്യാഘാതങ്ങളും: ക്ലമീഡിയ ട്രക്കോമറ്റിസ് എന്ന ബാക്ടീരിയ ആണ് ഈ രോഗത്തിന് കാരണം. ലൈംഗീക ബന്ധത്തിലൂടെയോ വായ, മലദ്വാരം, ലൈംഗീക അവയവങ്ങൾ എന്നിവയുടെ വളരെ അടുത്ത സ്പർശനത്തിലൂടെയോ മാത്രമാണ് ഈ ബാക്ടീരിയ പകരുക. ഗർഭിണി ആയ അമ്മയിൽ നിന്നും പ്രസവ സമയത്ത് നവജാത ശിശുവിലേക്ക് ഈ രോഗം പകരാവുന്നതാണ്. അത് ന്യൂമോണിയ, കണ്ണിലെ അണുബാധ തുടങ്ങിയ പ്രത്യാഘാതങ്ങൾ നവജാത ശിശിശുക്കളിൽ ഉണ്ടാക്കിയേക്കാം.
സാധാരണ രോഗ ലക്ഷണങ്ങൾ ലൈംഗീക അവയവങ്ങളിലെ ചെറിയ തടിപ്പും, അതിനു ശേഷം ഉണ്ടാകുന്ന പനിയും, ഇടുപ്പിലെ ലിംബു നോഡുകളിൽ ഉണ്ടാകുന്ന വീക്കവും ആണ്. സ്വാവർഗ രതിയിൽ ഏർപ്പെടുന്ന പുരുഷന്മാരിൽ അടുത്തിടെയായി ഈ അസുഖം കൂടുതലായി കണ്ടുവരുന്നു. ക്ലമീഡിയ താഴെ പറയുന്ന മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
രോഗ പ്രതിരോധം:-
എപ്പോഴാണ് വൈദ്യ സഹായം തേടേണ്ടത്? ലിംഗത്തിൽ നിന്നോ യോനിയിൽ നിന്നോ സ്രവങ്ങൾ വരികയോ മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം നിങ്ങളിൽ പ്രത്യേക രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും നിങ്ങളുടെ പങ്കാളിയിൽ രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ നിർബന്ധമായും നിങ്ങളും ചികിത്സ തേടേണ്ടതാണ്. രോഗ ലക്ഷണങ്ങൾക്കു വേണ്ടി കാത്തിരുന്നാൽ പലപ്പോഴും ക്ലമീഡിയ രോഗികളിൽ പ്രത്യേക രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപെട്ടെന്നു വരില്ല.
ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക
+91 93491 13791
+91 88484 73488
+91 88933 11666
പ്ലാനറ്റോറിയത്തിന് എതിർ വശം
ജാഫർ ഖാൻ കോളനി
മാവൂർ റോഡ്
കോഴിക്കോട്. 673006
കൺസൾട്ടേഷൻ സമയം
രാവിലെ 11 മണി മുതൽ
വൈകുന്നേരം 6 മണി വരെ
ഞായറാഴ്ച അവധി
ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.
+91 93491 13791
+91 88484 73488
+91 88933 11666