web stats

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

CALL FOR APPOINTMENT: +91 9349113791

നമ്മുടെ ഡോക്ടർ

Dr. Shabeer Ahanmed Roy
Mrs. Sabiya Roy

സൌഖ്യദായകവരം പാരമ്പര്യമായി ലഭിച്ച് പ്രകൃതി മാര്‍ഗ്ഗത്തിലൂടെയുള്ള ആരോഗ്യ രക്ഷയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു കുടുംബം.

മഹനീയനായ പിതാവ് ഡോ. ഹക്കിം എം.എസ്.റോയ് (1925-1972) യുടെ പ്രഗൽഭനായ പുത്രന്‍ ഷബീർ അഹമ്മദ് റോയ് പാരമ്പര്യ ചികിത്സാ രീതിയായ യുനാനിയില്‍ അവഗാഹപാണ്ഡിത്യം നേടിയ ഒരു വ്യക്തി എന്നതിന് പുറമെ യുനാനി ചികിത്സാ രീതി പ്രചരിപ്പിക്കുന്നതിലും യുനാനിയില്‍ ശാസ്ത്രീയത കൂടുതലായി ഉള്‍ക്കൊള്ളിക്കുന്നതിലും ഗണ്യമായ പങ്ക് വഹിച്ച വ്യക്തിയാണ്.

ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലും യുനാനിയ്ക്ക് പ്രശസ്തി നേടിയെടുക്കുന്നതില്‍ ഡോ. ഷബീർ അഹമ്മദ് റോയ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. 2006ൽ ഡൽഹിയിൽ നടന്ന ചടങ്ങിൽ ഏറ്റവും  നല്ല യുനാനി ഫിസിഷ്യനുളള ഹക്കിം അജ്മല്‍ ഖാന്‍ മെമ്മോറിയല്‍ ഗ്ളോബല്‍ അവാർഡും 2012ൽ ദുബായ് ബുർജ് അൽ അറബിൽ വെച്ച് നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഏറ്റവും മികച്ച അന്തർദേശീയ യൂനാനി ഫിസിഷ്യനുള്ള ഗ്ലോബൽ അവാർഡും അദ്ദേഹത്തെ തേടിയെത്തിയത് ആയിരത്തിലധികം വിദഗ്ദ ഡോക്ടര്‍മാരുടെ ഇടയിൽ നിന്നാണെന്നു പറയുമ്പോള്‍ യുനാനിയില്‍ അദ്ദേഹത്തിനുള്ള പ്രാവീണ്യവും പ്രശസ്തിയും മനസ്സിലാക്കാം.

യുനാനിയില്‍ ഡോക്ടര്‍ റോയ് യാദൃശ്ചികമായി വന്നുപെട്ടതല്ല. മറിച്ച് 18ആം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ യുനാനിയില്‍ അഗ്രഗണ്യരായിരുന്ന ഭിഷഗ്വരന്മാരുടെ പാരമ്പര്യ കുടുംബത്തില്‍ ജനിച്ച്, പ്രശസ്തനായ തന്റെ പിതാവിന്റെ കൂടെ ചെറുപ്പം മുതല്‍ പരിചയിച്ച് കല്‍ക്കട്ടയില്‍ ശാസ്ത്രീയമായി പഠിച്ച് യുനാനിയെ തന്റെ ജീവിത മേഖലയാക്കി മാറ്റിയ വ്യക്തിയാണ് അദ്ദേഹം.

ഇന്ന് ചികിത്സക്ക് നീക്കിവെക്കുന്നതിനേക്കാള്‍ സമയം ഗവഷേണങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുന്ന ഡോക്ടര്‍ റോയ്, തന്നെ തേടി വരുന്ന അംഗീകാരങ്ങളോട് തികച്ചും നീതിപുലര്‍ത്തുന്നു എന്നതിൽ സംശയമില്ല. രോഗത്തെ എന്നപോലെ രോഗിയെയും അറിഞ്ഞ് ചികിത്സിക്കുന്നതാണ് അദ്ദ്ദേഹത്തിന്റെ രീതി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോ. റോയി ബാംഗ്ളൂര്‍, ചെന്നൈ, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളില്‍ തന്റെ കുടുംബാംഗങ്ങളുടെ ചികിത്സാകേന്ദ്രങ്ങളില്‍ വിദഗ്ദ കണ്‍സള്‍ട്ടേഷന്‍ നല്‍കുന്നതിന് പുറമെ ദുബായ്, ഖത്തർ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശന ഇടവേളകളിൽ കൺസൾട്ടൻസി നൽകി വരുന്നു.

മലയാളത്തില്‍ ആദ്യമായി യുനാനി ചികിത്സാ രീതികളെക്കുറിച്ച് വിശദമായ വെബ്സെറ്റ് തയ്യാറാക്കി, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കുക വഴി ആയിരക്കണക്കിന് മലയാളികള്‍ക്ക് യുനാനിയുടെ പ്രയോജനം നല്‍കുന്നതോടൊപ്പം ആധുനിക സാങ്കേതിക വിദ്യയെ യുനാനിയുടെ പ്രചാരണത്തിനായി അദ്ദേഹം ഉപയോഗിക്കുകയും ചെയ്യുന്നു.

ലാളിത്യം, കാരുണ്യം, സഹവര്‍ത്തിത്വം, കുടുംബമഹിമ എന്നിവ മുഖമുദ്രയാക്കിയിട്ടുള്ള ഡോക്ടര്‍ റോയ് വിവിധ പ്രശ്നങ്ങളാല്‍ കഷ്ടതയനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസവും, പ്രോത്സാഹനവും, ആവശ്യമായ ചികിത്സയും നല്‍കി പ്രത്യാശയിലേക്ക് തിരിച്ചുകൊണ്ടുവന്നിരിക്കുന്നു.

2006 ഡിസംബര്‍ 27ന് ഡല്‍ഹി ആരോഗ്യമന്ത്രി ഡോ. യോഗാനന്ദ ശാസ്ത്രിയില്‍ നിന്നും, 2012ൽ ദുബായ് ബുർജ് അൽ അറബിൽ നടന്ന വര്‍ണാഭമായ അന്തർദേശീയ സമ്മേളനത്തിൽ വച്ച് ഏറ്റവും മികച്ച യൂനാനി ഫിസിഷ്യനുള്ള ഗ്ലോബൽ അവാർഡും ഏറ്റുവാങ്ങിയപ്പോള്‍ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. യുനാനി ചികിത്സാ രംഗത്തെ അഗ്രഗണ്യരുടെ നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഡോക്ടറില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ജനം പ്രതീകഷിക്കുന്നത് സ്വാഭാവികം.

ആഢ്യത്വമുള്ള കുടുംബ പാരമ്പര്യത്തില്‍ ജനിച്ച് യുനാനിയുടെ മഹത്വത്തിലേക്ക് പറിച്ചു നടപ്പെട്ട ശ്രീമതി സബിയ റോയ് ഇന്ന് റോയ് മെഡിക്കല്‍ ഹാളിലെ മരുന്ന് ഉല്പാദന യൂണിറ്റിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട തപസ്യയിലൂടെയും സ്വയം സമര്‍പ്പണത്തിലൂടെയും ഈ മഹിള ഔഷധ സസ്യങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളിലും അവയുടെ മരുന്നു കൂട്ടുകളിലും ഇന്ന് ഒരു ആധികാരികതയുള്ള അവസാന വാക്കായി മാറിയിരിക്കുന്നു. ഗുണ നിലവാരം നിലനിര്‍ത്തുന്നതിലുള്ള അവരുടെ കാര്‍ക്കശ്യത്തിലൂടെ കൃത്യമായ ചേരുവകള്‍ പാരമ്പര്യ വിധിപ്രകാരം കണിക തെറ്റാത്ത അളവില്‍ ചേര്‍ത്ത് ഉത്പാദിപ്പിക്കുന്നതിനാല്‍ റോയ് മെഡിക്കല്‍ ഹാളിന്റെ മരുന്നുകള്‍ അതീവ ഫലപ്രദമായി തീരുന്നു.

ഈ അനുഗ്രഹീത യുനാനി കുടുബത്തില്‍ പിറന്ന മൂന്ന് കുട്ടികളും മാതാ പിതാക്കളുടെ പാത തന്നെ പിന്തുടരാന്‍ തീരുമാനിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ല. ബാല്യകാലം മുതല്‍ തന്നെ അവര്‍ തങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യ പരിചരണ മിഷന്‍ കണ്ട് മനസ്സിലാക്കുകയും, വായിച്ച് പഠിക്കുകയും അനുഭവത്തിലൂടെ നേടിയെടുക്കുകയും ചെയ്യാന്‍ ഭാഗ്യം ലഭിച്ചവരാണിവര്‍.

പ്രായപൂര്‍ത്തിയായപ്പോള്‍, പാരമ്പര്യമായി തങ്ങള്‍ക്ക് ലഭിച്ച ചികിത്സാവരത്തോടൊപ്പം ആധുനിക ശാസ്ത്രീയ കാഴ്ചപ്പാടും കൂട്ടിച്ചേര്‍ക്കുവാന്‍ തീരുമാനിച്ച് മൂന്നുപേരും മെഡിസിന്‍ പഠനത്തിനായി ഇറങ്ങിത്തിരിച്ചു.

മൂത്ത മകള്‍ ഡോ. നിലോഫര്‍ റോയ് ബാംഗ്ളൂരിലെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദിക് മെഡിസിന്‍ ആന്‍റ് റിസേര്‍ച്ചില്‍ നിന്നും ബി.എ.എം.എസ്. (ബാച്ചിലര്‍ ഓഫ് ആയുര്‍വേദിക് മെഡിസിന്‍ & സര്‍ജറി) പൂര്‍ത്തിയാക്കിയശേഷം തന്റെ പിതാവിനെ ഗവേഷണങ്ങളില്‍ സഹായിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് യുനാനിയില്‍ ആയുർവേദത്തിന്റെ അനന്തസാധ്യതകള്‍ ലയിപ്പിക്കുവാന്‍ വെമ്പല്‍കൊള്ളുകയാണ്.

ഡോ. റോയിയുടെ ഇളയമക്കള്‍ ഡോ. അഹമ്മദ് റോയിയും ഡോ. നിഷാദ് റോയിയും തങ്ങളുടെ മൂത്ത സഹോദരിയെപ്പോലെ മെഡിസിന്‍ പഠനത്തിന് ഇറങ്ങിയെങ്കിലും തങ്ങളുടെ കുടുംബ പാരമ്പര്യത്തിനനുസരിച്ച് യുനാനിയില്‍ തന്നെ ശാസ്ത്രീയമായി പഠിക്കാനായിരുന്നു അവരുടെ തീരുമാനം.

ഈ സഹോദരി സഹോദരന്മാര്‍ ബാംഗ്ളൂര്‍ ഗവണ്മെന്റ് യുനാനി മെഡിക്കല്‍ കോളേജില്‍ നിന്നും ബി.യു.എം.എസ്. (ബാച്ചിലര്‍ ഓഫ് യുനാനി മെഡിസിന്‍ & സര്‍ജറി) പഠനം പൂര്‍ത്തിയാക്കി ആതുരസേവനത്തിന് ഇറങ്ങി തിരിച്ചിരിക്കുകയാണ്. മൂന്ന് യുവ ഡോക്ടര്‍മാരും പ്രഗത്ഭനും, പ്രശസ്തനുമായ തങ്ങളുടെ പിതാവിനോട് ചേര്‍ന്ന് ഇന്ത്യയിലും വിദേശത്തും ഹെര്‍ബല്‍ മരുന്നുകൾ മാത്രം ഉപയോഗിച്ചുള്ള ചികിത്സാ സമ്പ്രദായം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ്.

യാതൊരു പാർശ്വ ഫലങ്ങളും ഇല്ലാത്ത പച്ചമരുന്നിലൂടെ ആയുരാരോഗ്യം നിലനില്‍ക്കുന്ന ഒരു നല്ല നാളെ സ്വപ്നം കാണുന്ന റോയി കുടുബം യുനാനി ചികിത്സാ സമ്പ്രദായത്തിലേക്ക് ആയുര്‍വേദത്തിലെ ശാസ്ത്രീയ വികസനം കൂടി ചേര്‍ത്ത് ഒരു വിപ്ളവകരമായ മാറ്റത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ്.

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

മികച്ച യൂനാനി ഫിസിഷൻ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women





ഡൽഹിയിൽ 2006ൽ ഏറ്റവും മികച്ച യൂനാനി ഫിസിഷൻ അവാർഡ്


 

ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റിയുടെ സഥാപക ജനറൽസെക്രട്ടറിയും,പ്രശസ്ത യൂനാനി ഫിസിഷനുമായ ഡോ. അസ്ലം ജാവേദ് ഡൽഹി രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപെട്ട രാഷ്ട്രപതി ഡോ. എ. പി. ജെ.അബ്‌ദുൾകലാമിന് ഹക്കിം അജ്മൽ ഖാൻ സാഹിബിനെക്കുറിച്ചുള്ള പുസ്തകം സമ്മാനിക്കുന്നു.


 

ദുബായ് ബുർജി അൽ അറബിൽ വെച്ച് നടന്ന അന്തർദേശിയ സമ്മേളനത്തിൽ 2012ൽ ഏറ്റവും മികച്ച യൂനാനി ഫിസിഷനുള്ള ഗ്ലോബൽ അവാർഡ്


വിശിഷ്ട വ്യക്തികൾക്ക് പറയാനുണ്ടായിരുന്നത്.

മാധ്യമങ്ങളുടെ ഒരുമയോടെയുള്ള പ്രശംസ ഡോക്ടർ റോയ്‌ക്ക് സ്വന്തം.

Call Us

ഞങ്ങള്‍ ഫോണ്‍ മുഘേനെ കണ്‍സെല്‍ടെഷന്‍ ചെയ്യുന്നതല്ല മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

Related Stories

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

ഞങ്ങൾ ഫോണിലൂടെ കൺസൾട്ടേഷൻ നൽകുന്നില്ല, മുന്‍‌കൂര്‍ ബുക്കിംഗ് വേണ്ടി മാത്രം വിളിക്കുക.

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

 

Click for Online Consultation Form

 

Disclaimer || Terms and Conditions || Privacy Policy

Copyrights © Dr. Roy Medical Hall