Web Analytics Made Easy - Statcounter

Dr. ROY MEDICAL HALL

Jaffer Khan Colony | Calicut | Kerala | India

Sexologist Doctor - Sexology Clinic

+91 9349113791

മികച്ച യൂനാനി ഫിസിഷൻ

ഡോ. ഷബീർ അഹമ്മദ് റോയ്കു 2006ൽ ഡൽഹിയിൽ വച്ചും 2012ൽ ദുബായ് ബുർജ് അൽ അറബിൽ വച്ചും നടന്ന അന്തർദേശീയ സമ്മേളനങ്ങളിൽ വച്ച് ഏറ്റവും മികച്ച യൂനാനി ഫിസിഷ്യനുള്ള ഗ്ലോബൽ അവാർഡ് സമ്മാനിക്കുകയുണ്ടായി.

നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ ഫിസിഷൻമാരിൽ നിന്നും ഡോ. ഷബീർ അഹമ്മദ് റോയ് ഏറ്റവും മികച്ച യൂനാനി ഫിസിഷനുള്ള ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ ഗ്ലോബൽ അവാർഡിനായ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദില്ലിയിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങിൽ ഡൽഹി ആരോഗ്യമന്ത്രി ഡോ.യോഗാനന്ദ ശാസ്ത്രിയിൽ നിന്നും ഡോ.ഷബീർ അഹമ്മദ് റോയ് അഭിമാനകരമായ ഈ പുരസ്ക്കാരം ഏറ്റുവാങ്ങി.

ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റി ന്യൂഡൽഹി കരോൾബാഗിലെ തിബിയ ആയുർവേദ & യൂനാനി കോളേജ് അങ്കണത്തിൽ 1989ൽ സഥാപിതമായതാണ് ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റി. 1921ൽ ആരാധ്യനായ ഹക്കിം അജ്മൽ ഖാൻ സാഹിബ് സ്ഥപിച്ച് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാൽ ഉത്ഘാടനം നിർവഹിക്കപെട്ടതാണ് ഈ ലോക പ്രശസ്ത  സ്ഥാപനം. ലോകത്തിൽ ഒരേ സഥാപനത്തിൽ തന്നെ ആയുർവേദവും യൂനാനിയും പഠിപ്പിക്കുന്ന ഏക കോളേജും ഇതു മാത്രമാണ്.

ബഹു ഹക്കിം അജ്മൽഖാൻ സാഹിബ് അതുല്യനായ ഒരു ചികിത്സകനും, യൂനാനിയിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്‌തിയുമായിരുന്നു. അത്ഭുതകരമായ സൗഖ്യശക്‌തി ഉണ്ടായിരുന്ന അദ്ദ്ദേഹം സൽസ്വഭാവത്തിലൂടെയും ആദരണീയ വ്യക്‌തിത്വത്തിലൂടെയും, ആഢ്യത്വത്തിലൂടെയും ദില്ലി നഗരത്തിൽ അപാര സ്വാധിനമുള്ള ചുരുക്കം ചിലരിൽ ഒരാളായി വളർന്നു. ഇതുമാത്രമല്ല, അദ്ദ്ദേഹം അത്ഭുതകരമായ കഴിവുള്ള ഒരു ജീനിയസും, ആധാരണിയനായ വൈദ്യനും, ദീർഘദൃഷ്ടിയുള്ള ഭരണതന്ത്രജ്ഞനും, ആത്മാഭിമാനമുള്ള രാജ്യസ്നേഹിയും, ലോലമനസ്സിനുടമയായ കവി ഹൃദയനും, പ്രഗത്ഭനായവഗാമിയും, നവോത്വാനത്തിന്റെ വ്യക്‌തവുമായിരുന്നു.

അദ്ദ്ദേഹത്തിന്റെ നാമത്തിൽ സഥാപിതമായ ഹക്കിം അജ്മൽ ഖാൻ സൊസൈറ്റിയിൽ ആയുർവേദ,യൂനാനി,മാറ്റ് പാരമ്പര്യ വൈദ്യശാഖകൾ എന്നിവയിൽ നിന്നായി ലോകത്തങ്ങോളമിങ്ങോളം ആയിരത്തിലേറെ അംഗങ്ങൾ ഇന്നുണ്ട്. സൊസൈറ്റി പ്രധാനമായും പ്രവർത്തിക്കുന്നത് ഭാരതീയ ചികിത്സാരീതിയെ പ്രത്യേകിച്ചും ആയുർവേദത്തെയും യൂനാനിയെയും സമഗ്രമായി വികസിപ്പിക്കുന്നതിനാണ്.

ആയുർവേദ - യൂനാനി ഭിഷ്വഗന്മാരും ചികിത്സാരീതികളും നേരിടുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും സമയാസമയങ്ങളിൽ അത്‌ ഭരണാധികാരികളുടെ ശ്രദ്ധയിൽപെടുത്തി പ്രധിവിധി നേടിയെടുക്കുകയും ചെയ്യുന്നതിൽ സൊസൈറ്റി നിർണായക പങ്കുവഹിക്കുന്നു. ചികിത്സ-ഗവേഷണ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇതര സഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി ചേർന്ന് അനവധി സെമിനാറുകളും മറ്റു പരിപാടികളും സൊസൈറ്റി നടത്തി വരുന്നു. വിവിധ രംഗങ്ങളിൽ സ്വാധിനമുള്ളവർ,കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ, മന്ത്രിമാർ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഇത്തരം വേദികളിൽ പങ്കെടുപ്പിക്കാനും സജീവ ചർച്ചകളിൽ ഉൾപ്പെടുത്തി ഭാരതീയ ചികിത്സ പാരമ്പര്യരംഗത്തെ വിദ്യാർത്ഥികൾ, അധ്യാപകർ, ഡോക്ടർമാർ തുടങ്ങിയവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനും സൊസൈറ്റി ഫലപ്രദമായി പരിശ്രമിക്കുന്നു.

യാതൊരുവിധ സർക്കാർ സഹായവും വാങ്ങാതെയും ലാഭേച്ഛ കൂടാതെയും പ്രവർത്തിക്കുന്ന ഒരു മഹാപ്രസ്ഥാനമാണിത്‌. 1995മുതൽ പരമ്പരാഗത ചികിത്സ രംഗത്തെ വിവിധ ശാഖകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവരെ തിരഞ്ഞെടുത്ത് അഖില ഭാരത ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ പുരസ്‌ക്കാരങ്ങൾ നൽകുവാൻ സൊസൈറ്റി മുന്നിട്ടിറങ്ങി.

ആയുർവേദ - യൂനാനി രംഗത്തെ പ്രഗത്ഭരെ കമ്മറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ട്, ന്യൂനപക്ഷ കമ്മീഷൻറെ മുൻ ഉപാധ്യക്ഷൻ പ്രൊ. എം. എസ്. ഉസ്മാനിയുടെ നേതൃത്വത്തിൽ അഖില ഭാരത ഹക്കിം അജ്മൽ ഖാൻ അവാർഡ് കമ്മിറ്റിക്ക് ഈ സൊസൈറ്റിയുടെ ഗവേർണിംഗ് ബോഡി ചേർന്ന് രൂപം കൊടുത്തു.

കഴിഞ്ഞ പത്തു വർഷകാലംകൊണ്ടു ആയുർവേദ-യൂനാനി രംഗത്ത് ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗൽഭ ചികിത്സകരെ വർഷാവർഷം പുരസ്‌കാരങ്ങൾ നൽകി സൊസൈറ്റി ആദരിച്ചു വരുന്നു.

  • വൈദ്യ നാനാക ചാന്ദ് ശർമ്മ
  • ഡോ. മറൂഫ് അഥ്വിക്ക്
  • വൈദ്യ ഹരീഷ് ശർമ്മ
  • വൈദ്യ ദേവേന്ദ്ര ത്രിപുണ
  • വൈദ്യ കുമാർ സ്വാമിജി മഹാരാജ്
  • ഡോ.ഷബീർ അഹമ്മദ് റോയ്
  • ഡോ. മാർക്ക് ഹെൽപ്പർ
  • വൈദ്യ പ്രതാപ് ചൗഹാൻ

തുടങ്ങിയ പ്രമുഖർ അവാർഡ് ജേതാക്കളിൽ പെടുന്നു.

1995ലും 1996ലും ഈ അവാർഡുകൾ സമ്മാനിച്ചത് ഇന്ത്യയുടെ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. ശങ്കർ ദയാൽ ശർമ്മയായിരുന്നുവെന്നത് ഈ അവാർഡിന്റെ പ്രസക്‌തിയെ കാണിക്കുന്നു. 1997ലും 1998ലും ദില്ലി മുഖ്യമന്ത്രിയായിരുന്ന ശ്രീമതി ദിക്ഷിതും 1999ലും 2000 ത്തിൽ രാജ്യസഭാ ഉപാധ്യക്ഷയും ലോക പാർലമെന്റ് ഓർഗനൈസേഷൻ അധ്യക്ഷയുമായിരുന്ന ശ്രീമതി നജ്മ ഹെപ്തുള്ളയുമാണ് പുരസ്‌കാരങ്ങൾ നൽകിയത്.

2003, 2004, 2005 വർഷങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.അൻപുമണി രാംദാസ് പുരസ്‌കാരങ്ങൾ സമ്മാനിച്ച്, അഖിലേന്ത്യാ അവാർഡ് എന്നത് 2006ൽ ഗ്ലോബൽ അവാർഡായി പ്രഖ്യാപിക്കുകയും ചെയ്തു.

ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റിയുടെ സഥാപക ജനറൽസെക്രട്ടറിയും,പ്രശസ്ത യൂനാനി ഫിസിഷനുമായ ഡോ. അസ്ലം ജാവേദ് ഡൽഹി രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപെട്ട രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്‌ദുൾകലാമിന് ഹക്കിം അജ്മൽ ഖാൻ സാഹിബിനെക്കുറിച്ചുള്ള പുസ്തകം സമ്മാനിക്കുന്നു.





ഡൽഹിയിൽ 2006ൽ ഏറ്റവും മികച്ച യൂനാനി ഫിസിഷൻ അവാർഡ്


 

ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റിയുടെ സഥാപക ജനറൽസെക്രട്ടറിയും,പ്രശസ്ത യൂനാനി ഫിസിഷനുമായ ഡോ. അസ്ലം ജാവേദ് ഡൽഹി രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപെട്ട രാഷ്ട്രപതി ഡോ. എ. പി. ജെ.അബ്‌ദുൾകലാമിന് ഹക്കിം അജ്മൽ ഖാൻ സാഹിബിനെക്കുറിച്ചുള്ള പുസ്തകം സമ്മാനിക്കുന്നു.


 

ദുബായ് ബുർജി അൽ അറബിൽ വെച്ച് നടന്ന അന്തർദേശിയ സമ്മേളനത്തിൽ 2012ൽ ഏറ്റവും മികച്ച യൂനാനി ഫിസിഷനുള്ള ഗ്ലോബൽ അവാർഡ്


വിശിഷ്ട വ്യക്തികൾക്ക് പറയാനുണ്ടായിരുന്നത്.

മാധ്യമങ്ങളുടെ ഒരുമയോടെയുള്ള പ്രശംസ ഡോക്ടർ റോയ്‌ക്ക് സ്വന്തം.

എന്താണ് ശരിയായ ചികിത്സ?

ചികിത്സാ കാലം

മരുന്നുകള്‍ ലഭിക്കുവാന്‍

എന്തുകൊണ്ട് യുനാനി

വിശ്വാസത്തിന്റെ കഥ

ധാതുക്ഷയം

ശീഘ്രസ്‌ഖലനം

സ്വപ്‌ന സ്‌ഖലനം

അമിതമായ സ്വയംഭോഗം

ലിംഗ വലുപ്പം ഒരു പ്രശ്നമോ?

വയാഗ്രയും - പാർശ്വഫലങ്ങളും

വെള്ളപോക്ക്‌ - Leucorrhoea

നമ്മുടെ ഡോക്ടർ

കണ്‍സള്‍ട്ടേഷനായി ഫോം

ഞങ്ങളുടെ വിലാസം

Home Page

Low Sperm Count

Sexual Problem in Women

Call Us

MOBILE

+91 93491 13791

WHATSAPP

+91 88484 73488

Related Stories

Contact Us

കോഴിക്കോട് ഓഫീസ്
റോയ് മെഡിക്കൽ ഹാൾ

പ്ലാനറ്റോറിയത്തിന് എതിർ വശം

ജാഫർ ഖാൻ കോളനി

മാവൂർ റോഡ്

കോഴിക്കോട്. 673006

 

കൺസൾട്ടേഷൻ സമയം

രാവിലെ 11 മണി മുതൽ

വൈകുന്നേരം 6 മണി വരെ

ഞായറാഴ്ച അവധി

 

മുൻകൂർ ബുക്കിങ്ങിന് വേണ്ടി വിളിക്കുക വേണ്ടി വിളിക്കുക

+91 93491 13791

+91 88484 73488

+91 88933 11666

CLICK SEND WHATSAPP
കോഴിക്കോട് സ്ഥലം മാപ്പ്

 

Click for Online Consultation Form

 

Disclaimer || Terms and Conditions || Privacy Policy || Copyrights © 2015 Dr. Roy Medical Hall. All Rights Reserved. Web Design & Developed by : Aspire Technologies.